5/25/2009

മരുമകളെ സ്വീകരിക്കാനെത്തിയയാള്‍ തീവണ്ടിതട്ടി മരിച്ചു

മരുമകളെ സ്വീകരിക്കാനെത്തിയയാള്‍ തീവണ്ടിതട്ടി മരിച്ചു വേങ്ങര:മരുമകളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയയാള്‍ തീവണ്ടിതട്ടി മരിച്ചു. കണ്ണമംഗലം പൂച്ചോലമാടിലെ മൂക്കുമ്മല്‍ ചെറിയ മുഹമ്മദ്‌ഹാജി (65) യാണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച രാവിലെ 5.30ന്‌ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനിലാണ്‌ അപകടം നടന്നത്‌. മഹാരാഷ്ട്രയില്‍നിന്ന്‌ വരുന്ന മരുമകളെയും പേരമക്കളെയും സ്വീകരിക്കാന്‍ ഓട്ടോറിക്ഷയുമായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു മുഹമ്മദ്‌ഹാജി. മരുമകളും പേരമക്കളും വന്ന മംഗള എക്‌സ്‌പ്രസ്‌ തട്ടിയാണ്‌ മുഹമ്മദ്‌ഹാജി മരിച്ചത്‌. പൂച്ചോലമാട്‌ മഹല്ല്‌കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ബിരിയക്കുട്ടി. മക്കള്‍: ആലിക്കുട്ടി, അബ്ദുള്‍ഗഫൂര്‍, മുഷ്‌താഖ്‌, അന്‍വര്‍സാദത്ത്‌ (നാലുപേരും മഹാരാഷ്ട്ര), മുഹമ്മദ്‌കുട്ടി (മുഖദസ്‌ ജ്വല്ലറി കീഴ്‌ശ്ശേരി), സൈനുദ്ദീന്‍ (ജിദ്ദ), സിറാജുദ്ദീന്‍ (പി.ടി.എ പ്രസിഡന്റ്‌ നൊട്ടപ്പുറം ജി.എല്‍.പി സ്‌കൂള്‍), ഫാത്തിമസുഹ്‌റ, ഫസീല, ഷമീറ. മരുമക്കള്‍: കെകെ. മുഹമ്മദ്‌ (കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌), മുസ്‌തഫ (യു.എ.ഇ), ഷാനവാസ്‌ മേച്ചേരി (കീഴ്‌ശ്ശേരി), ഖദീജ, സഫിയ, ജുമൈല, സൗദ, ഷാജിന, സബീന, സമീറ. മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആസ്‌പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പൂച്ചോലമാട്‌ ജുമാമസ്‌ജിദില്‍ ഖബറടക്കി.

3/02/2009

NOKIA


NOKIA

2/07/2009

samad&Gafoor


12/07/2008

HEALTH


INDIAN RAILWAYS PASSENGER RESERVATION ENQUIRY




തേജസ്


12/06/2008

MAHRUBHUMI NEW

MANORAMA NEWS



MUJHID( K.N.M)


.

മലപ്പുറം പോലീസ്


SAUDI ARABIAN VISA ENQUARY


കേരള വാഹന വകുപ്പ്


9/08/2008

8/22/2008

കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അച്ചനമ്പലം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോവുക: വഴികാട്ടി, തിരയൂ
കണ്ണമംഗലം എന്നത് മലപ്പുറം ജില്ലയിലെ വേങ്ങരക്കും കുന്നുംപുറത്തിനുമിടക്ക് സ്ഥിതി ചെയ്യുന്ന വിശാലമായ ഒരു ഭൂപ്രദേശത്തിനു മൊത്തത്തില്‍ പറയുന്ന പേരാണ്‌.പൂച്ചോലമാട്,ചേറൂര്‍,അച്ചനമ്പലം,മേമാട്ടുപാറ,പടപ്പറമ്പ്,എടക്കാപ്പറമ്പ്,എരണിപ്പടി,മുട്ടുമ്പുറം എന്നീ ഗ്രാമങ്ങള്‍ അടങ്ങുന്ന 15 വാര്‍ഡുകള്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രാമ പഞ്ചായത്തിന്‍റെ പേരാണ് കണ്ണമംഗലം.കണ്ണമംഗലം പഞ്ചായത്തിന്‍റെ ആസ്ഥാനം അച്ചനമ്പലം അങ്ങാടിയാകുന്നു.വേങ്ങര പഞ്ചായത്തില്‍ ഉള്‍പെട്ടിരുന്ന ഈ പ്രദേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പുതിയ പഞ്ചായത്തായി രൂപീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ വിനോദസഞ്ചാര വികസനത്തിന് സാധ്യതയുള്ള ചെരുപ്പടി മലസ്ഥിതി ചെയ്യുന്നതു ഈ പഞ്ചായത്തിലെ ചൂലങ്കുന്ന് എന്ന പ്രദേശത്താണ്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]
കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തിന്‍റെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു അങ്ങാടിയാണ് അച്ചനമ്പലം, കണ്ണമംഗലംപഞ്ചായത്തിന്‍റെ ആസ്ഥാനം, പഞ്ചായത്താപീസ് സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്