8/22/2008

കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അച്ചനമ്പലം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോവുക: വഴികാട്ടി, തിരയൂ
കണ്ണമംഗലം എന്നത് മലപ്പുറം ജില്ലയിലെ വേങ്ങരക്കും കുന്നുംപുറത്തിനുമിടക്ക് സ്ഥിതി ചെയ്യുന്ന വിശാലമായ ഒരു ഭൂപ്രദേശത്തിനു മൊത്തത്തില്‍ പറയുന്ന പേരാണ്‌.പൂച്ചോലമാട്,ചേറൂര്‍,അച്ചനമ്പലം,മേമാട്ടുപാറ,പടപ്പറമ്പ്,എടക്കാപ്പറമ്പ്,എരണിപ്പടി,മുട്ടുമ്പുറം എന്നീ ഗ്രാമങ്ങള്‍ അടങ്ങുന്ന 15 വാര്‍ഡുകള്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രാമ പഞ്ചായത്തിന്‍റെ പേരാണ് കണ്ണമംഗലം.കണ്ണമംഗലം പഞ്ചായത്തിന്‍റെ ആസ്ഥാനം അച്ചനമ്പലം അങ്ങാടിയാകുന്നു.വേങ്ങര പഞ്ചായത്തില്‍ ഉള്‍പെട്ടിരുന്ന ഈ പ്രദേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പുതിയ പഞ്ചായത്തായി രൂപീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ വിനോദസഞ്ചാര വികസനത്തിന് സാധ്യതയുള്ള ചെരുപ്പടി മലസ്ഥിതി ചെയ്യുന്നതു ഈ പഞ്ചായത്തിലെ ചൂലങ്കുന്ന് എന്ന പ്രദേശത്താണ്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]
കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തിന്‍റെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു അങ്ങാടിയാണ് അച്ചനമ്പലം, കണ്ണമംഗലംപഞ്ചായത്തിന്‍റെ ആസ്ഥാനം, പഞ്ചായത്താപീസ് സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്

No comments: